പാങ്ങോട് എന്ന എന്റെ സ്വന്തം നാട്ടിൽ നിന്നൊരു അംഗീകാരം! 

201
21 Nov 2022

പാങ്ങോട് എന്ന എന്റെ സ്വന്തം നാട്ടിൽ നിന്നൊരു അംഗീകാരം!

2015-ൽ ആമസോണും ഫേസ്ബുക്കും പോലെയുള്ള ഒരു കമ്പനി കെട്ടിപ്പടുക്കുക എന്ന സ്വപ്നവുമായി, സ്വന്തം ഐടി സ്ഥാപനത്തിൽ നിന്നും രാജിവെച്ച് എന്റെ ജന്മനാടായ പാങ്ങോട് തിരിച്ചെത്തിയപ്പോൾ എനിക്ക് നിക്ഷേപങ്ങളോ ബന്ധങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പാങ്ങോട് ആയിരിന്നു എല്ലാത്തിന്റെയും തുടക്കം.

ആദ്യത്തെ ശ്രമം ഉദ്ദേശിച്ച പോലെ നടന്നില്ല. കമ്പനി ഒരു പരാജയത്തിലേക്ക് പോയി. ടീമും നിക്ഷേപകരും എല്ലാം പാങ്ങോട് നിന്നു തന്നെ ആയത് കൊണ്ട് ആ പരാജയം പാങ്ങോട് വല്ലാതെ ബാധിച്ചിരുന്നു. പാങ്ങോട് വരാൻ പോലും പേടി തോന്നിയിരുന്ന ചില നിമിഷങ്ങൾ ആയിരുന്നു പിന്നീട്.

ഒരു പരാജയത്തിൽ നിന്നും അടുത്ത സ്റ്റെപ്പ് കെട്ടിപ്പടുക്കുക എന്നത് ഏറെ ശ്രമകരം ആയിരുന്നു. പക്ഷെ നമുക്ക് ചെയ്തേ മതിയാകുമായിരുന്നുള്ളു. ഒരു വർഷം കൊണ്ട് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു ടീമിനെ ഉണ്ടാക്കി പിന്നെയും നമ്മൾ പാങ്ങോടേക്ക് വരുകയാണ്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന്റെ അടിസ്ഥാന പ്രൊജക്റ്റ് ആയ ടെക്കീസ് പാർക്ക് പാങ്ങോട് തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം.

ഒരു കോടിയോളം രൂപ കടം. ഒന്നാമത്തെ പരാജയത്തിന്റെ പല രീതിയിലുള്ള പ്രശ്‌നം പാങ്ങോടുള്ള സമയം. ഇന്ത്യയിൽ ആദ്യത്തെ ക്യാംപസ് ഐ.ടി പാർക്ക് പ്രൊജക്റ്റ് ആയതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ ക്യാമ്പസും അംഗീകരിക്കാൻ മടിക്കുന്ന പ്രൊജക്റ്റ്. പക്ഷെ എന്റെ പ്രിയ അധ്യാപകനും കെ.വി.യു.പി സ്‌കൂൾ ഹെഡ്മാസ്റ്ററും ആയിരുന്ന അൻസാരി സാർ പ്രൊജെക്ടിന് പച്ചക്കൊടി കാട്ടി. പുതിയ ഇൻവെസ്റ്റർ വന്നു. അങ്ങനെ ഞാൻ പഠിച്ച സ്‌കൂളിൽ തന്നെ നമ്മുടെ സ്വപ്ന പ്രൊജക്റ്റ് ആരംഭിച്ചു.

പിന്നീട് അവിടിന്നിങ്ങോട്ട് ചരിത്രമായിരുന്നു. ടാൽറോപ് എന്ന ബ്രാൻഡ് കേരളത്തിലും ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും ചുവടുറപ്പിച്ചു.

ഇന്നിപ്പോൾ പാങ്ങോട് സെവൻസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നടത്തുന്ന വോളിബാൾ ടൂർണമെന്റ് ഉദ്ഘാടന വേദിയിൽ എനിക്കൊരു അംഗീകാരം. സ്വന്തം നാട്ടിൽ നിന്നായതുകൊണ്ടായിരിക്കും ഇതുവരെ കിട്ടിയ അംഗീകാരങ്ങളിൽ ഏറ്റവും മധുരമുള്ളതായിരുന്നു. കൂടുതൽ മുന്നോട്ടു പോകാനുള്ള ഊർജ്ജം ആണത്. സംഘടകർക്കും പാങ്ങോടിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

1000-ൽ അധികം പേർ വർക്ക് ചെയ്യാൻ പോകുന്ന 100 കോടിയിലധികം ഇൻവെസ്റ്റ്മെന്റോടു കൂടി വരുന്ന ടാൽറോപ് വില്ലേജ് പ്രൊജക്റ്റ് എന്തുകൊണ്ടാണ് വേറെ സിറ്റികൾ ഒന്നും സെലക്ട് ചെയ്യാതെ പാങ്ങോട് സെലക്ട് ചെയ്തത് എന്നു ചോദിച്ചാൽ, "എല്ലാം തുടങ്ങിയത് പാങ്ങോട് നിന്നായിരുന്നു" എന്നത് തന്നെയാണ് ഉത്തരം.

Thankfully, Safeer Najumudeen Co-founder & CEO, Talrop

All photos
പാങ്ങോട് എന്ന എന്റെ സ്വന്തം നാട്ടിൽ നിന്നൊരു അംഗീകാരം! · The Studio · Safeer Najumudeen