
140 നിയോജകമണ്ഡലങ്ങൾ, 140 MLA-മാർ, ഒരേ ഒരു മിഷൻ - കേരളത്തിൽ ഒരു സിലിക്കൺ വാലി!
കേരളത്തിൽ ശക്തമായ ഒരു സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ടാൽറോപ് പ്രവർത്തനം ആരംഭിച്ചപ്പോൾ, ഈ വലിയ ടാസ്ക് എങ്ങനെ കൃത്യമായി വിഭജിച്ച് നടപ്പാക്കും എന്നതായിരുന്നു ഏറ്റവും വലിയ ആശങ്ക. അങ്ങനെ നിയോജക മണ്ഡലങ്ങളായി വിഭജിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
തിരിഞ്ഞുനോക്കുമ്പോൾ അത് ശരിയായ തീരുമാനമാണെന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലെയും MLA-മാർ ഞങ്ങളുടെ മിഷനൊപ്പം ചേർന്നപ്പോൾ, ഞങ്ങളുടെ ആശയം വളരെ വേഗത്തിൽ നടപ്പിലാവാൻ തുടങ്ങി.
2015-ൽ ആരംഭിച്ച ഈ ദൗത്യം എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഞങ്ങൾ സിസ്റ്റം ഡെവലപ്മെന്റിന്റെ പകുതിയിലധികവും പൂർത്തിയാക്കി എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.
ഓരോ നിയോജക മണ്ഡലത്തിൽ നിന്നും 3 കോളേജുകൾ വീതം 420 കോളേജുകളിലും, 15 സ്‌കൂളുകൾ വീതം 2100 സ്‌കൂളുകളിലും ടാൽറോപിന്റെ പ്രൊജക്റ്റ് നടപ്പിലാക്കുകയും അതോടൊപ്പം ഒരു കോടി രൂപ വീതം ചെലവഴിച്ച് ഒരു ക്യാമ്പസിൽ ഒരു ഐ.ടി പാർക്ക് നിർമ്മിക്കുകയും ചെയ്യുന്നതാണ് ടാൽറോപിന്റെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ അടിത്തറ.
2025-ഓടെ കേരളത്തിലെ 19489 വാർഡുകളിലും സിസ്റ്റം ഡെവലപ്മെന്റ് പൂർത്തിയാക്കി പിന്നീടുള്ള 5 വർഷത്തെ പ്രവർത്തനങ്ങളിലൂടെ കേരളത്തെ ഒരു സിലിക്കൺ വാലിയാക്കി മാറ്റാൻ ടാൽറോപിന് സാധിക്കും.
ടാൽറോപ് ഉണ്ടാക്കുന്ന സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിലൂടെ ആമസോൺ, മെറ്റ പോലുള്ള മൾട്ടി-ബില്യൺ ഡോളർ കമ്പനികളെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
Thankfully, Safeer Najumudeen Co-founder & CEO, Talrop