മീഡിയ വണ്ണും KSSIA-ഉം (Kerala State Small Industries Associa (1 of 4)1/4
1 Jan 2023 · 4 photos

മീഡിയ വണ്ണും KSSIA-ഉം (Kerala State Small Industries Association) ചേർന്ന് മലപ്പുറത്ത് നടത്തിയ ബിസിനസ് മീറ്റിൽ പങ്കെടുക്കാനും ടാൽറോപ്പിന്റെ മിഷൻ അവതരിപ്പിക്കാനും എനിക്ക് അവസരം ലഭിച്ചു. വിദ്യാഭ്യാസം, ടെക്ക്നോളജി, തൊഴിൽ, സംരംഭകത്വം എന്നിവയിലൂന്നി കേരളത്തിൽ ശക്തമായ ഒരു സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ടാൽറോപ്പിന്റെ പ്രവർത്തനങ്ങൾ അവിടെ പങ്കുവെക്കാൻ സാധിച്ചു.

നമ്മുടെ നാട്ടിൽ ശക്തമായ ഒരു സ്റ്റാർട്ടപ് എക്കോസിസ്റ്റം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. സ്റ്റാർട്ടപ്പുകൾക്ക് വളരാൻ അനുകൂലമായ ഒരു സാഹചര്യം ഒരുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ തന്നെ ഒരു ആവശ്യകതയാണ്. അതോടൊപ്പം തന്നെ 5 സോഴ്സുകളിലൂടെ ഫണ്ട്‌ നമ്മുടെ നാട്ടിൽ എത്തേണ്ടതുണ്ട്. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, മാൻ പവർ എന്നിവ അന്താരാഷ്ട്ര മാർക്കറ്റിൽ എത്തിക്കുന്നതിലൂടെയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ്ങിലൂടെയും പ്രോജക്റ്റുകൾ ഏറ്റെടുക്കുന്നതിലൂടെയും നമ്മുടെ നാട്ടിലേക്ക് വിദേശ നിക്ഷേപം എത്തിക്കാൻ സാധിക്കും.

കേരളത്തിലാണെങ്കിൽ വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ചെറുകിട സംരംഭങ്ങൾ ധാരാളമുണ്ടെങ്കിലും ശരിയായ ഉപഭോക്താക്കളിലേക്ക് എത്താൻ പലപ്പോഴും അവയ്ക്ക് സാധിക്കാറില്ല. ഇതിന് ഒരു പരിഹാരം കണ്ടത്തേണ്ടതുണ്ട്.

ചൈനയിലെ കുടിൽ വ്യവസായങ്ങളുടെ ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ച ആലിബാബയെ പോലെ നമ്മുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുക എന്നതാണ് ടാൽറോപ്പിന്റെ അടുത്ത ലക്ഷ്യം.

ടാൽറോപ്പിന്റെ അടുത്ത സ്റ്റാർട്ടപ്പിലൂടെ, വിപണിയിലെ ഡിമാൻഡ് വിലയിരുത്തി ഏകദേശം 190 രാജ്യങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് അവിടുത്തെ സാധ്യതകൾ മനസിലാക്കി ഒരു വിതരണ ശൃംഖല നിർമ്മിക്കുകയാണ് ടാൽറോപ്.

ഈ ബിസിനസ് മീറ്റിലൂടെ നിരവധി ചെറുകിട ബിസിനസ്സ് ഉടമകളെ കാണാനും ആശയങ്ങൾ പങ്കുവെക്കാനും സാധിച്ചു. ഈ ചെറുകിട സംരംഭകരിലൂടെ കേരളത്തിൽ വലിയൊരു മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് ടാൽറോപ് ഉറച്ച് വിശ്വസിക്കുന്നു.

ഈ പരിപാടിയിൽ ടാൽറോപ്പിനെ ക്ഷണിച്ച KSSIA-ക്കും മീഡിയ വണ്ണിനും എനിക്ക് മൊമെന്റോ നൽകി ആദരിച്ച ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദിനുമുള്ള നന്ദി അറിയിക്കുന്നു.

Thankfully, Safeer Najumudeen Co-founder & CEO, Talrop

All photos