MALAYALAM27 Feb 2026

30 ഇന്റർനാഷണൽ യൂണിവേഴ്സിറ്റികൾ ടാൽറോപിന്റെ വില്ലേജ് പാർക്കുകളിലേക്ക്!!

ടാൽറോപ് വില്ലേജ് പാർക്ക്:

വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് ഒരു 'ഡിജിറ്റൽ ഹൈവേ'!

വിദേശ യൂണിവേഴ്സിറ്റികൾക്ക് പ്രിയങ്കരമായി കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ടാൽറോപ് ഒരുക്കി കൊണ്ടിരിക്കുന്ന വില്ലേജ് പാർക്കുകൾ.

30 ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുടെ 100 ലധികം സ്കിൽ ഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ വില്ലേജ് പാർക്കുകൾ കേന്ദ്രീകരിച്ച് നടക്കും.

നിലവിൽ രണ്ടു ലക്ഷം സ്ക്വയർ ഫീറ്റുകളിലായി 3004 സീറ്റുകളാണ് ടാൽറോപിന്റെ വില്ലേജ് പാർക്കുകളിലൂടെ കേരളത്തിൽ സജ്ജമായിരിക്കുന്നത്. ഈ സീറ്റുകളിലേക്കാണ് നൂറിലധികം പ്രോഗ്രാമുകളുമായി 30 ഇന്റർനാഷണൽ യൂണിവേഴ്സിറ്റികൾ എത്തുന്നത്.

25 ലക്ഷം സ്ക്വയർ ഫീറ്റുകളിലായി 35,000 സീറ്റുകളാണ് കേരളത്തിൽ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലുമായി നിർമ്മിക്കുന്ന 1064 വില്ലേജ് പാർക്കുകളിലൂടെ ടാൽറോപ് ഒരുക്കുന്നത്.

വിദേശ സർവ്വകലാശാലകൾ ടാൽറോപ് വില്ലേജ് പാർക്ക് 'ലോക്കൽ ഹബ്ബ്' ആയി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ:

കേരളത്തിലുടനീളം 1064 വില്ലേജ് പാർക്കുകളിലായി ലക്ഷക്കണക്കിന് സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ബൃഹത് ഇൻഫ്രാസ്ട്രക്ചർ, ഹൈ-സ്പീഡ് ഇന്റർനെറ്റ്.

ഒരു വിദേശ സർവ്വകലാശാലയ്ക്ക് നേരിട്ട് വന്ന് ഓഫീസ് തുടങ്ങുന്നതിലെ നിയമപരമായ നൂലാമാലകളും സാമ്പത്തിക ബാധ്യതകളും ഇല്ലാതെ തന്നെ കേരളത്തിലെ ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തും സാന്നിധ്യം ഉറപ്പിക്കാം.

ഓൺലൈൻ ക്ലാസുകൾക്ക് പുറമെ, വിദ്യാർത്ഥികൾക്ക് നേരിട്ട് വന്ന് പഠിക്കാനും പരീക്ഷകൾ എഴുതാനും അനുബന്ധ സൗകര്യങ്ങൾ ഉപയോഗിക്കാനുമുള്ള ഒരു 'ഫിസിക്കൽ ടച്ച് പോയിന്റ്' ആയി വില്ലേജ് പാർക്കുകൾ പ്രവർത്തിക്കുന്നു.

സ്കൂൾ വിദ്യാർത്ഥികൾ മുതൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ വരെ നീളുന്ന ടാൽറോപിന്റെ വിശാലമായ കമ്മ്യൂണിറ്റിയിലേക്ക് പ്രോഗ്രാമുകൾ നേരിട്ട് എത്തിക്കാം.

വിദേശ യൂണിവേഴ്സിറ്റിയുടെ സ്കിൽഡവലപ്പ്മെന്റ് പ്രോഗ്രാമുകൾ ചെയ്യുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ടാൽറോപ് എക്കോസിസ്റ്റത്തിലെ സ്റ്റാർട്ടപ്പുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനും പ്രായോഗിക പരിശീലനം നേടാനുമുള്ള അവസരം.

🤝 വിദേശ യൂണിവേഴ്സിറ്റികൾ വില്ലേജ് പാർക്കുകളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്ന് നോക്കാം:

Co-branded Learning Hubs:

അതാത് യൂണിവേഴ്സിറ്റിയുടെ പേരിൽ വില്ലേജ് പാർക്കുകളിൽ സ്പെഷ്യലൈസ്ഡ് സെന്ററുകൾ ആരംഭിക്കും.

Skill Development Programs:

പ്രാദേശികം മുതൽ അന്തർദേശീയ തലം വരെയുള്ള (സംസ്ഥാന, ദേശീയ, ആഗോള) തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ നൈപുണ്യ വികസന (സ്കിൽ ഡെവലപ്പ്മെന്റ്) സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ വില്ലേജ് പാർക്കുകൾ വഴി എത്തിക്കുന്നു.

Virtual Campus Experience:

വിദേശ സർവകലാശാലകളിലെ പ്രൊഫസർമാർക്ക് കേരളത്തിലെ ഗ്രാമീണ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കാൻ ടാൽറോപിന്റെ ടെക്നോളജി പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുന്നു.

കേരളത്തിൽ നിന്നും ഗ്ലോബൽ വെഞ്ച്വറുകൾ വളർത്തിയെടുക്കുന്നതിന് ടാൽറോപ് കേരളത്തിൽ നിർമ്മിച്ചെടുക്കുന്ന അമേരിക്കയിലെ സിലിക്കൺ വാലി മോഡൽ എക്കോസിസ്റ്റത്തിൽ നിർണായകമാണ് വില്ലേജ് പാർക്കുകൾ. സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ ആയി മാറുന്നതിലൂടെയാണ് വില്ലേജ് പാർക്കുകൾ സസ്റ്റൈൻ ചെയ്യുന്നത്. ഇന്റർനാഷനൽ യൂണിവേഴ്സിറ്റികളുമായുള്ള പാർട്ണർഷിപ്പും ഇതിന്റെ ഭാഗമാണ്.

സ്കൂൾ-കോളേജ് സമയത്തിന് ശേഷം വിദ്യാർത്ഥികൾക്ക് പുതിയ സ്കില്ലുകൾ പഠിച്ചെടുക്കാൻ, നിലവിൽ ജോലി ചെയ്യുന്നവർക്ക് അപ്സ്കില്ലിന് (Upskilling) വേണ്ടി, വീട്ടമ്മമാർ, ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർ ഉൾപ്പടെ ഉള്ളവർക്ക് ഇന്ന് ലോക രാജ്യങ്ങളിൽ നിലനിൽക്കുന്നതും സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ തൊഴിലവസരങ്ങളിൽ സ്കിൽ ഡെവലപ്മെന്റിന് വില്ലേജ് പാർക്കുകളെ ആശ്രയിക്കാം.

Short term & Long term സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ രാവിലെ 6.30 മുതൽ വൈകിട്ട് 8:30 വരെയുള്ള വിവിധ സ്ലോട്ടുകളിലായി ഓരോ വില്ലേജ് പാർക്കുകളിലും നടന്നു കൊണ്ടിരിക്കും.

ഇതോടൊപ്പം തന്നെ വിവിധ കമ്പനികളുടെ ബാക്ക് ഓഫീസ്, സ്റ്റാർട്ടപ് ഡെവലപ്മെൻറ് സെന്റർ, ടാലന്റ് ഡെവലപ്മെന്റ്, ടെക്നോളജി ഹബ്ബ്, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയവയായും വില്ലേജ് പാർക്കുകൾ പ്രവർത്തിക്കുന്നു.

Thankfully,

സഫീർ നജുമുദ്ദീൻ

ഫൗണ്ടർ, സൊല്യൂഷൻ ആർക്കിടെക്ട് & മെന്റർ