MALAYALAM17 Feb 2026

തട്ടിപ്പുകൾക്കെതിരെ നമ്മൾ ജാഗരൂകരാകണം!💪

നമുക്കറിയാത്തതെല്ലാം തട്ടിപ്പാണെന്ന ചിന്തയും മാറണം!😊

നമുക്ക് മനസ്സിലാകാത്തതെല്ലാം 'തട്ടിപ്പ്' ആണോ?

അല്ല, അത് നമ്മുടെ അറിവിന്റെ പരിമിതിയാണ്!

പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എന്നാൽ "അറിയില്ല" എന്ന് പറയുന്നത് ഒരു ബലഹീനതയായി കാണുന്നവരുണ്ട്. ഒരു കാര്യത്തെക്കുറിച്ച് അറിവില്ലെങ്കിലും വിവരമുള്ളതുപോലെ അഭിനയിക്കാനും എല്ലാത്തിലും അഭിപ്രായം പറയാനും ചിലർ ശ്രമിക്കും. പ്രത്യേകിച്ച് സോഷ്യൽ മീഡിയ, മുഖ്യധാര മാധ്യമങ്ങളിൽ എഡിറ്റോറിയൽ ടീമും പോളിസിയുമെല്ലാം ഉള്ളതിനാൽ ഒരു ഡിസ്കഷൻ എങ്കിലും നടക്കും. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇതൊന്നുമില്ല. ഒന്നു സ്ക്രോൾ ചെയ്താൽ അറിയാം പല മേഖലകളെകുറിച്ച് ‘സംരംഭകത്വം, രാഷ്ട്രീയം, മതപരം, ശാസ്ത്രം, അന്തർദ്ദേശീയം ഇങ്ങനെ എന്തിനെ കുറിച്ചും എത്രയധികം ‘ആധികാരിക വിലയിരുത്തലുകളാണ്’😊.

തെറ്റാണ് എന്ന് നൂറുശതമാനം ഉറപ്പുണ്ടായിട്ടും നെഗറ്റീവ് എഴുതി റീച്ച് ഉണ്ടാക്കുകയെന്ന ദുരുദ്ദേശം എല്ലാവർക്കും ബോധ്യപ്പെട്ടതിനാൽ ഇതൊന്നും ആരും ഇപ്പോൾ കാര്യമായി ‘മൈൻഡ്’ ചെയ്യാറില്ല, അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കുറച്ച് കമന്റുകളിൽ ഒതുങ്ങും. ഇപ്പോൾ കമന്റുകൾ പോലും എ.ഐ ഉപയോഗിച്ചും അല്ലാതെയും സ്വന്തം പോസ്റ്റിന് സ്വന്തം തന്നെ കമന്റുകൾ (Chat bot) ഉണ്ടാക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.

ആഗോള സമ്പദ് വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത, ട്രഡീഷണൽ ബാങ്കിംഗിനും ഡി സെൻട്രലൈസ്ഡ് ഡിജിറ്റൽ ഇക്കണോമിക്കുമിടിയിൽ ബ്രിഡ്ജ് ആയി നിലനിൽക്കുന്ന ക്രിപ്‌റ്റോകറൻസിയെ കുറിച്ച് കേൾക്കുമ്പോൾ ‘തട്ടിപ്പ്’ എന്ന ചിന്ത ആദ്യം വരുന്നതിനു പിന്നിൽ ഇത്തരം ‘ആധികാരിക വിലയിരുത്തലുകളാണ്’😊.

ക്രിപ്‌റ്റോകറൻസിയുടെ പേര് പറഞ്ഞ് തട്ടിപ്പുകൾ നടക്കാറുണ്ട്. എന്നാൽ ആ തട്ടിപ്പിനെ എതിർക്കുന്നതിന് പകരം ക്രിപ്‌റ്റോകറൻസി തന്നെ തട്ടിപ്പ് ആണെന്ന് സമർത്ഥിച്ചു കളയും.

പല പുതിയ സാങ്കേതികവിദ്യകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു കാര്യത്തെക്കുറിച്ച് അറിവില്ലാത്തത് സംശയത്തിന് കാരണമാകുന്നു, ആ സംശയം പെട്ടെന്ന് തന്നെ ‘തട്ടിപ്പ്’ എന്ന ഒരു വിധിതീർപ്പായി (Judgement) മാറുന്നു.

ഉത്തരവാദിത്തമില്ലാത്ത ഇത്തരം പോസ്റ്റുകളും കമന്റുകളും പലപ്പോഴും വലിയ സംരംഭങ്ങളെയും ബിസിനസ് ഡീലുകളെയും വ്യക്തികളുടെ അന്തസ്സിനെയും മോശമായി ബാധിക്കാറുണ്ട്.

നമുക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല എന്നത് കൊണ്ട് മാത്രം അത് തട്ടിപ്പാകുന്നില്ല. അത് നമ്മുടെ അറിവിന്റെ പരിമിതിയാണ്. ആ പരിമിതി തിരിച്ചറിഞ്ഞ് പുതിയ കാര്യങ്ങൾ പഠിക്കാനാണ് ശ്രമിക്കേണ്ടത്.

"എനിക്ക് അറിയില്ല" എന്ന് പറയുന്നത് സ്വാഭാവികമായ ഒരു കാര്യമായി കാണുന്ന ഒരു സംസ്‌കാരം നമുക്ക് ആവശ്യമാണ്.

ഒരു സബ്സ്ക്രിപ്ഷൻ ബിസിനസ് ചിലർക്ക് മണിചെയിൻ ആണ്, ഒരു സ്റ്റാർട്ടപ്പിനോ ബിസിനസിനോ വിദേശ ഫണ്ട് ലഭിച്ചാൽ അത് കള്ളപ്പണം വെളുപ്പിക്കൽ ആണ്. NFT അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിലെ സങ്കീർണ്ണമായ ട്രേഡിംഗ് രീതികൾ മനസ്സിലാകാത്തവർക്ക് അത് ചൂതാട്ടമാണ്.

ടാൽറോപിന്റെ (Talrop) കാര്യമെടുത്താൽ, 'എക്കോസിസ്റ്റം -ആസ്-എ-ബിസിനസ്' (Ecosystem-as-a-business) എന്ന ആശയത്തെക്കുറിച്ച് ചിലർക്കെങ്കിലും വ്യക്തമായ ധാരണയില്ലാത്തതുകൊണ്ട് ഒരുപാട് തെറ്റായ വിധിതീർപ്പുകൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരു എക്കോസിസ്റ്റം ഉപയോഗിച്ച് എങ്ങനെ ആഗോള സംരംഭങ്ങൾ പടുത്തുയർത്താം, റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ ചെയ്യാം, എങ്ങനെ കോർപ്പറേറ്റുകൾക്കും ഗവൺമെന്റിനും സർവീസുകൾ നൽകാമെന്നും അതിലൂടെ എങ്ങനെ വരുമാനം കണ്ടെത്താം എന്നൊന്നും പലർക്കും മനസ്സിലാകുന്നില്ല.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യം, ഈ ദീർഘകാല മിഷൻ മനസ്സിലാക്കാൻ പലർക്കും പ്രയാസമാണ് എന്നാണ്. ആഴത്തിൽ വിശകലനം ചെയ്യാതെ പലരും പെട്ടെന്ന് അഭിപ്രായങ്ങൾ രൂപീകരിക്കുകയും അത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.

സമൂഹമെന്ന നിലയിൽ നാം ആത്മപരിശോധന നടത്തേണ്ട ഒരു കാര്യമാണിത്.

അഭിപ്രായം ചോദിക്കുമ്പോൾ അറിയില്ലെങ്കിൽ അറിയില്ല എന്നുതന്നെ നമുക്ക് തുറന്നുപറയാം. വെറും ഊഹങ്ങൾ വെച്ച് വിമർശനങ്ങൾ ഉന്നയിക്കാതിരിക്കാം.

ഇങ്ങനെയല്ലേ വിശ്വാസവും ഉത്തരവാദിത്തവുമുള്ള ഒരു സംസ്‌കാരം വളർന്നു വരിക. നിങ്ങളുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യൂ.

Thankfully,

സഫീർ നജുമുദ്ദീൻ

ഫൗണ്ടർ, സൊല്യൂഷൻ ആർക്കിടെക്ട് & മെന്റർ