എക്കോസിസ്റ്റം-ആസ്-എ-ബിസിനസ് (Ecosystem-as-a-Business): അഥവാ തെറ്റിദ്ധാരണയുടെ മൂലബിന്ദു!

ചിലർക്കെങ്കിലും ടാൽറോപ് തെറ്റിദ്ധരിക്കപ്പെടുന്നുവെങ്കിൽ അതിന്റെ ഏറ്റവും പ്രധാന കാരണം ടാൽറോപിന്റെ ബിസിനസ് കൺസെപ്റ്റ് തന്നെയാണ്.
“എക്കോസിസ്റ്റം-ആസ്-എ-ബിസിനസ്”
ഇതാണ് ടാൽറോപിന്റെ കൺസെപ്റ്റ്. അത്ര എളുപ്പത്തിൽ ഈ ഒരു കൺസപ്റ്റ് മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യം.
ഒരു സാധാരണ ബിസിനസ് മോഡൽ വെച്ച് ഇതിനെ അളക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ചിലർക്കെങ്കിലും തട്ടിപ്പും സ്കാമുമെല്ലാം ആയി തോന്നുന്നത്.
അതുകൊണ്ടു തന്നെ എക്കോസിസ്റ്റം-ആസ്-എ-ബിസിനസ് എന്ന ബിസിനസ് മോഡലിനെ കുറിച്ച് പരമാവധി ലളിതമായി വിശദമാക്കാൻ ശ്രമിക്കാം.
ഒരു സാധാരണ ബിസിനസ്സിൽ നിങ്ങൾ ഒരു സാധനം വിൽക്കുന്നു, ലാഭം നേടുന്നു. എന്നാൽ 'എക്കോസിസ്റ്റം-ആസ്-എ-ബിസിനസ്' എന്നത് ഒരേസമയം നിരവധി ബിസിനസ്സുകൾക്ക് വളരാൻ സാധിക്കുന്ന വിധത്തിൽ ഒരു 'ഫലഭൂയിഷ്ഠമായ മണ്ണ്' ഒരുക്കുന്ന രീതിയാണ്.
ലഭ്യമായ മണ്ണിൽ ഒരു മരം നട്ടുപിടിപ്പിക്കാം. അതായത് നിലവിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പരിമിതികൾ ഉൾക്കൊണ്ട് ഒരു ബിസിനസ് ആരംഭിക്കാം. എന്നാൽ ഏതൊരു ചെടിയും വളർന്നു മികച്ച ഫലം തരുന്നതിന് ആവശ്യമായ എല്ലാ പോഷകഘടകങ്ങളും അടങ്ങിയ ഫലഭൂയിഷ്ടമായ മണ്ണൊരുക്കിയതിന് ശേഷം തൈകൾ നട്ടു തുടങ്ങിയാലോ?
അവിടെ ഫലഭൂയിഷ്ടിയുള്ള മണ്ണ് മാത്രമല്ല, ജലസേചനസൗകര്യങ്ങൾ, വിദഗ്ദ്ധ തൊഴിലാളികൾ, വിളകൾക്ക് സുരക്ഷിതത്വം എന്നിവ മുതൽ വിളകൾ ഏറ്റവും നല്ല വിലയിൽ എവിടെ വിൽക്കാമെന്ന് വരെ അറിയാം. ഇങ്ങനെയൊരു മണ്ണ് ലഭ്യമായാൽ ആ മണ്ണിൽ കൃഷി ചെയ്യാൻ എല്ലാവരും മത്സരിക്കില്ലേ?
ഇനി കൃഷി എന്നത് മാറ്റി ഒരു ബിസിനസ് ആയി സങ്കൽപ്പിച്ചു നോക്കൂ. അതായത് ഒരു ബിസിനസ് ചെയ്യുന്നതിന്, ഒരു സ്റ്റാർട്ടപ്പ് വളർത്തിയെടുക്കുന്നതിന് ആവശ്യമായതെന്തോ അതെല്ലാം ലഭ്യമാക്കുന്നൊരു സിസ്റ്റം. അവിടെ നൈപുണ്യമുള്ള തൊഴിലാളികളുണ്ട്, ആധുനിക രീതിയിലുള്ള ഇൻഫ്രാസ്ട്രക്ചറുണ്ട്. നിയമപരമായ പരിരക്ഷയുണ്ട്, കമ്മ്യൂണിറ്റി, നിക്ഷേപകർ, ഗ്ലോബൽ കണക്ഷൻ ഇങ്ങനെ എന്തൊക്കെയാണോ ഒരു സംരഭത്തെ വിജയിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ അവയെല്ലാം ലഭ്യമായൊരു എക്കോസിസ്റ്റം.
ഇങ്ങനെയൊരു എക്കോസിസ്റ്റമാണ് ടാൽറോപ് കേരളത്തിൽ ഒരുക്കുന്നത്. ഇത് ടാൽറോപിന്റെ സ്വന്തം ആശയമാണോ? അല്ല, ഇതിനൊരു മാതൃകയുണ്ട്. അമേരിക്കയിലെ സിലിക്കൺ വലിയാണ് ആ മാതൃക. ഇങ്ങനെയൊരു എക്കോസിസ്റ്റമാണ് സിലിക്കൺവാലിയിൽ നിലനിൽക്കുന്നത്. ഇക്കാരണത്താലാണ് ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റായുമെല്ലാം ഇന്ന് ഈ സിലിക്കൺ വാലിയെ ആസ്ഥാനമാക്കിയത്.
അപ്പോൾ, ഇതു പോലൊരു എക്കോസിസ്റ്റം കേരളത്തിൽ ഒരുക്കിയാൽ നമ്മുടെ കേരളത്തിൽ നിന്നും ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റയുമെല്ലാം പോലുള്ള ആഗോള സംരംഭങ്ങൾ വളർന്നു വരില്ലേ?
തീർച്ചയായും വളർന്നു വരും.
ഒരു ബ്രാൻഡ് ഈ എക്കോസിസ്റ്റത്തിന്റെ ഭാഗമാവുമ്പോൾ കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ആ ബ്രാൻഡിനെ സപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ ടീമും അടിസ്ഥാന സൗകര്യങ്ങളും കമ്മ്യൂണിറ്റിയും സജ്ജമായിരിക്കും.
ഈ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കപ്പെടുന്ന ‘വില്ലേജ് പാർക്കുകൾ’ നിലവിൽ 200 ഗ്രാമങ്ങളിൽ ഒരുങ്ങി കൊണ്ടിരിക്കുന്നു.
കേരളത്തിലെ 140 കോളേജുകളിൽ ആ ബ്രാൻഡിന് ആവശ്യമായ ടലന്റുകളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കും. ഇതെല്ലാം ടാൽറോപ് ഒരുക്കുന്ന സിലിക്കൺ വാലി മോഡൽ എക്കോസിസ്റ്റത്തിന്റെ ഒരു ഭാഗം മാത്രം.
ഇനി ഇതു കൊണ്ട് ടാൽറോപിന് എന്താണ് ഗുണം?
തുടക്കത്തിൽ പറഞ്ഞതിലേക്ക് വരാം. ഫലഭൂയിഷ്ടമായ മണ്ണൊരുക്കിയാൽ ആ ഭൂവുടമക്ക് എന്താണ് ഗുണം? അവിടെ ചെയ്യുന്ന എല്ലാ കൃഷിയുടെയും വിളവിന്റെ ഒരു വിഹിതം ആ ഭൂവുടമക്ക് ലഭിക്കും.
ടാൽറോപ് ആണ് എക്കോസിസ്റ്റത്തിന്റെ ഉടമ. അപ്പോൾ ആ എക്കോസിസ്റ്റത്തിന്റെ കീഴിൽ വളരുന്ന ബ്രാൻഡുകളുടെ ലാഭവിഹിതം അല്ലെങ്കിൽ എക്കോസിസ്റ്റം ഉപയോഗിക്കുന്നതിന്റെ നെറ്റ്വർക്ക് വാല്യൂ ഷെയർ, ഇൻഫ്രാസ്ട്രക്ചർ ഡിവിഡന്റ് ഇങ്ങനെ നീളുന്നു ടാൽറോപിന്റെ നേട്ടങ്ങൾ.
ഇനി ഇതേ എക്കോസിസ്റ്റത്തെ ഉയോഗപ്പെടുത്തി ടാൽറോപ് വളർത്തിയെടുക്കുന്ന ഓൺ ബ്രാൻഡുകൾ ഇതിനു പുറമെ, അതോടൊപ്പം ഗവൺമെൻ്റുകൾക്കും കോർപ്പറേറ്റുകൾക്കും റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾക്കും ഈ എക്കോസിസ്റ്റം ഉപയോഗിക്കാം.
ഇങ്ങനെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു തീർക്കാവുന്നതല്ല എക്കോസിസ്റ്റം-ആസ്-എ-ബിസിനസ് എന്ന കൺസെപ്റ്റിന്റെ പ്രത്യേകതകൾ.
ഇനി എന്തുകൊണ്ട് ഇതിനെ 'സ്കാം' എന്ന് ചിലർ ആക്ഷേപിക്കുന്നു?
രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ് ഈ ലേബൽ വരുന്നത്:
ഒന്നാമത്തേത് സമയ ദൈർഘ്യമാണ്. സാധാരണ ബിസിനസ്സുകൾ 1-2 വർഷത്തിനുള്ളിൽ ലാഭം കാണിക്കും. എന്നാൽ ഒരു എക്കോസിസ്റ്റം പക്വത പ്രാപിക്കാൻ 10 വർഷത്തിലധികം എടുത്തേക്കാം. തൈ നടുന്നതു പോലെ എളുപ്പമല്ലല്ലോ ഫലഭൂയിഷ്ടി ഉറപ്പുള്ള മണ്ണൊരുക്കൽ.
പരിചയമില്ലാത്തൊരു കൺസെപ്റ്റ് എന്നതാണ് രണ്ടാമത്തെ കാരണം. ഒരു ബേക്കറി ബിസിനസോ മാറ്റോ പോലെ എക്കോസിസ്റ്റം-ആസ്-എ-ബിസിനസ് എന്ന കൺസെപ്റ്റിനെ മനസ്സിലാക്കാൻ കഴിയില്ല.
എക്കോസിസ്റ്റം വളരെ വലുതും സുതാര്യവും എല്ലാവർക്കും കാണാനും അനുഭവിക്കാനും കഴിയുന്നതുമാണ് എന്നതാണ് വിമർശനത്തിന്റെ മറ്റൊരു ഹേതു. ഇത് പൊതു സമൂഹത്തിലാണ് നിർമ്മിച്ചെടുക്കുന്നത്. എക്കോസിസ്റ്റത്തിന്റെ ഏതെങ്കിലും ഒരു ചെറിയ ഭാഗത്ത് (ഒരു പ്രത്യേക കോഴ്സിലോ അല്ലെങ്കിൽ ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിലോ) എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാൽ, വിമർശകർ അത് ഉപയോഗിച്ച് മുഴുവൻ സിസ്റ്റവും തട്ടിപ്പാണെന്ന് വാദിക്കും.
ചുരുക്കത്തിൽ, എക്കോസിസ്റ്റം എന്നത് ഒരു ഉൽപ്പന്നമല്ല; അത് ആഗോള സാധ്യതകൾക്കായുള്ള ഒരു പ്ലാറ്റ്‌ഫോമാണ്. ഒരു കുപ്പി വെള്ളം വിൽക്കുന്നതും ഒരു നീർത്തടത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശം നേടുന്നതും തമ്മിലുള്ള വ്യത്യാസമാണത്.
ഒന്ന് വെറുമൊരു കച്ചവടമാണ് (Transaction), മറ്റേത് വലിയൊരു പരിവർത്തനമാണ് (Transformation).
Thankfully,
സഫീർ നജുമുദ്ദീൻ
ഫൗണ്ടർ, സൊല്യൂഷൻ ആർക്കിടെക്ട് & മെന്റർ