MALAYALAM26 Feb 2026

ചാത്തമംഗലം പഞ്ചായത്തിൽ ടാൽറോപിൻ്റെ വില്ലേജ് പാർക്ക്!

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ടാൽറോപിൻ്റെ ഏറ്റവും പുതിയ വില്ലേജ് പാർക്ക് പ്രവർത്തനമാരംഭിച്ചു. ബഹു: കോഴിക്കോട് എം.പി ശ്രീ. എം. കെ. രാഘവൻ വില്ലേജ് പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കേരളത്തെ ടെക്നോളജിയുടെയും എന്റർപ്രണർഷിപ്പിന്റെയും ഹെഡ്ക്വോർട്ടേഴ്‌സാക്കി മാറ്റുന്ന ടാൽറോപിന്റെ സിലിക്കൺ വാലി മോഡൽ കേരളം എന്ന ആശയം കേരളമൊട്ടാകെ വ്യാപിക്കുകയാണ്. ഈയൊരു ആശയത്തിന്റെ നെടുംതൂണുകളാണ് വില്ലേജ് പാർക്കുകൾ. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് 1064 വില്ലേജ് പാർക്കുകളാണ് ടാൽറോപ് ഒരുക്കിവരുന്നത്.

വില്ലേജ് പാർക്കിലൂടെ നൂതന ടെക്നോളജിയും പുതിയ സംരംഭങ്ങളും നിരവധി തൊഴിലവസരങ്ങളും സമ്പൂർണ്ണ ഡിജിറ്റൽ ലിറ്ററസിയും ചാത്തമംഗലം പഞ്ചായത്തിലേക്കെത്തും. പ്രദേശത്തെ സംരംഭകർക്കും പുതുതായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അവരുടെ ആശയങ്ങളെ ഗ്ലോബലി സ്കെയിൽ ചെയ്യാൻ കഴിയുന്ന വേദിയായി വില്ലേജ് പാർക്ക് മാറും.

വില്ലേജ് പാർക്കിന്റെ ഉദ്ഘാടനത്തോടൊപ്പം ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ സിലിക്കൺ വാലി മോഡൽ കേരളത്തിന്റെ ഭാഗമാക്കുന്ന 'സിലിക്കൺ വാലി മോഡൽ ചാത്തമംഗലം', ഓരോ വാർഡുകളിൽ നിന്നും ടെക്നോളജിയിൽ മിടുക്കരായ ഒരു കുട്ടിയെ കണ്ടെത്തി ക്രിയേറ്റർമാരാക്കുന്ന 'വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്', പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കുന്ന 'പിങ്ക് കോഡേഴ്സ്' എന്നീ പ്രോഗ്രാമുകളുടെ ലോഞ്ചും നടന്നു.

ഉദ്‌ഘാടന ചടങ്ങിന് പൂർണ്ണ പിന്തുണ നൽകിയ ബഹു: എം.പി ശ്രീ. എം. കെ. രാഘവന് ടാൽറോപ് സ്നേഹോപഹാരം നൽകി ആദരിച്ചു. അതോടൊപ്പം വില്ലേജ് പാർക്കിന്റെ ഇൻഫ്രാസ്ട്രക്ചർ പാർട്ണർ ശ്രീ. മുബഷിർ മുഹമ്മദിനെയും ചടങ്ങിൽ ആദരിച്ചു.

ടാൽറോപിന്റെ എക്കോസിസ്റ്റം സ്ട്രാറ്റജിസ്റ്റായ ദിൽഷാ സി. കെ അവതാരകയായ ചടങ്ങിൽ ബഹു: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം. കെ. നാദീറ, ബഹു: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എം. കെ. അനീഷ്, വാർഡ് മെമ്പർമാരായ ശ്രീമതി. അജീത ആണിയാംവീട്ടിൽ, ശ്രീ. നാരായണൻ നമ്പൂതിരി, ശ്രീ. ബിജു. സി, സ്റ്റെയ്പ് ചീഫ് ബിസിനസ് ഓഫീസർ ഡോ. ജാബിർ മൊയ്ദു ഇ.കെ, ടാൽറോപ് സെയിൽസ് വൈസ് പ്രസിഡന്റ് ശ്രീ. അൽ അമീൻ. കെ, ടാൽറോപ് എക്കോസിസ്റ്റം ഓഫീസർ ശ്രീ. അഖിൽ യു. കെ തുടങ്ങിയവരും സംസാരിച്ചു.

ഓരോ പ്രതിസന്ധികളെയും അതിജീവിച്ച് ടാൽറോപ് മുന്നോട്ട് കുതിക്കുകയാണ്, ഓരോ ഘട്ടത്തിലും വിശ്വാസത്തോടെ കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!

Thankfully,

സഫീർ നജുമുദ്ദീൻ

ഫൗണ്ടർ, സൊല്യൂഷൻ ആർക്കിടെക്ട് & മെന്റർ